April 19, 2024

കുറ്റപത്രം തയാറാക്കി രാഹുല്‍ഗാന്ധിയെ ജനകീയവിചാരണ ചെയ്യും: ബി.ജെ.പി

0
Img 20230323 150643.jpg
കല്‍പ്പറ്റ: കുറ്റപത്രം തയാറാക്കി രാഹുല്‍ഗാന്ധി എംപിയെ ബിജെപി ജനകീയ വിചാരണ ചെയ്യുമെന്ന് പാര്‍ട്ടി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി. മധു, ജനറല്‍ സെക്രട്ടറി കെ. ശ്രീനിവാസന്‍, പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പളളിയറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാട് എംപി എന്ന നിലയില്‍ രാഹുല്‍ഗാന്ധി തികഞ്ഞ പരാജയമാണ്. ഇക്കാര്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുന്നതിനാണ് ഏപ്രിലില്‍ ജില്ലയില പ്രധാന ടൗണുകളില്‍ ജനകീയ വിചാരണ സംഘടിപ്പിക്കുന്നത്.
വയനാട് മണ്ഡലത്തിന്റെ വികസനം രാഹുല്‍ഗാന്ധിയുടെ അജന്‍ണ്ടയില്‍ ഇല്ല. മണ്ഡലം വികസനത്തിനുള്ള രൂപരേഖ അദ്ദേഹം തയാറാക്കിയിട്ടില്ല. പാര്‍ലമെന്റില്‍ സ്വകര്യ ബില്‍ കൊണ്ടുവന്ന് മണ്ഡലത്തിനുവേണ്ടി ശബ്ദിക്കാന്‍ എംപി താറാകുന്നില്ല. 52 ശതമാനം മാത്രമാണ് ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ ഹാജര്‍. എംപി എന്ന നിലയിലുള്ള ഉത്തരവാദിത്തം കേന്ദ്ര മന്ത്രിമാര്‍ക്കും മറ്റും കത്തെഴുതുന്നതില്‍ ഒതുക്കുകയാണ് അദ്ദേഹം. പാര്‍ലമെന്റില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് രാഹുല്‍ഗാന്ധിക്ക് അറിയില്ല. ഇതേക്കുറിച്ച് അറിവുള്ളവരോട് ചോദിച്ചു മനസിലാക്കാന്‍ കൂട്ടാക്കുന്നില്ല. പലപ്പോഴും ദേശീയനേതാവിന്റെ നിലവാരത്തിനു ചേരാത്ത പ്രസ്താവനകളാണ് നടത്തുന്നത്. പ്രതിപക്ഷത്തായതുകൊണ്ടാണ് മണ്ഡലത്തിനുവേണ്ടി എംപിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തതെന്ന ചില കോണ്‍ഗ്രസുകാരുടെ വാദത്തില്‍ കഴമ്പില്ല. കേരളത്തിലെ മറ്റു പ്രതിപക്ഷ എംപിമാരുടെ മണ്ഡലങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ വികസനം നടക്കുന്നുണ്ട്.
വയനാട്ടില്‍ വന്യമൃഗശല്യം ജനജീവിതം പ്രതിസന്ധിയിലാക്കി. ആരോഗ്യരംഗത്തെ അപര്യാപ്തതകളുടെ തിക്തഫലങ്ങള്‍ ജനം അനുഭവിച്ചുവരികയാണ്. ചുരം ബദല്‍ പാത എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യത്തിന് സാക്ഷാത്കാരമായില്ല. ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണം കടുത്ത അലോസരമാണ് സൃഷ്ടിക്കുന്നത്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി സ്വപ്‌നമായി അവശേഷിക്കുകയാണ്. ജനങ്ങള്‍ക്കു തൊഴിലും മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്ന പദ്ധതികള്‍ ജില്ലയില്‍ ഇല്ല. വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ പിന്നാക്കാവസ്ഥ തുടരുകയാണ്. ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ എംപിക്കു നേരമില്ല. മണ്ഡലത്തെ താത്കാലിക സുരക്ഷിത ഇടമായി മാത്രം കാണുന്ന രാഹുല്‍ഗാന്ധി എംപി സ്ഥാനം രാജിവയ്ക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *