June 26, 2026

എസ്.എഫ്. ഐ വയനാട് ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റികൾക്ക് കീഴിൽ ഭഗത് സിംഗ്, രാജ്ഗുരു,സുഖ്ദേവ് രക്തസാക്ഷി അനുസ്മരണം പൊതുയോഗവും സംഘടിപ്പിച്ചു

0
eiQE5Z419851.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി അനുസ്മരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും വിദ്യർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.ജില്ലാ തല ഉദ്ഘാടനം പനമരത്ത് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാൻവി കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നിതിൻ സ്വാഗതം അറിയിച്ചു.നന്ദന നന്ദി രേഖപെടുത്തി . കൽപ്പറ്റ ഏരിയയിൽ അപർണ ഗൗരി ഉദ്ഘാടനം ചെയ്യ്തു.ഏരിയ പ്രസിഡന്റ് അബിൻ ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശരത് സ്വർഗം അറിയിച്ചു . അഭിജിത് നന്ദി രേഖപെടുത്തി.മാനന്തവാടി ഏരിയ കമ്മിറ്റിയിൽ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രണവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിൽ പുഞ്ചില്ല പ്രസിഡന്റ് ഷാഫി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിക്ക് കീഴിൽ മുൻ ജില്ല വൈസ് പ്രസിഡന്റ് നിതിൻ ഉദ്ഘാടനം നിർവഹിച്ചു. വൈത്തിരി ഏരിയ കമ്മിറ്റി കീഴിൽ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സാന്ദ്ര ഉദ്ഘാടനം നിർവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *