രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ സംഭവം അംഗീകരിക്കുന്നില്ല: പി.ഗഗാറിന്‍

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയോട് പല വിയോജിപ്പുകളുണ്ടെങ്കിലും ഇപ്പോഴത്തെ നടപടിയെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ ജനാധിപത്യത്തിനു വേണ്ടിയുള്ള ശബ്ദങ്ങള്‍ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും അപകടരമായ അവസ്ഥയാണിതെന്നും, ഇതേ അര്‍ത്ഥത്തില്‍ കാണാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും,അവര്‍ കേന്ദ്ര നീക്കങ്ങളെ പിന്തുണയ്ക്കുകയാണെന്നും ഗഗാറിന്‍ പറഞ്ഞു.



Leave a Reply