രാഹുൽ ഗാന്ധിക്കെതിരെയുള്ള വിധികൾ നാസി ജർമനിയെ ഓർമിപ്പിക്കുന്നു: ഷാജി ചെറിയാൻ

കൽപ്പറ്റ : ജനാധിപത്യത്തിലെ എതിർ സ്വരങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ ഇന്ന് നാസിസത്തിന്റെ, ഹിറ്റ്ലറുടെ പാതയിലാണ്, രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് എങ്കിലും രാഹുൽ ഗാന്ധി ലോകത്ത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അളവുകോലാണ് കൂടാതെ ഭാവിയിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണ് . അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള മത അന്ധത ബാധിച്ച ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഹൈദവജനതയെ ഹൈജാക്ക് ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്ന പാർട്ടിക്കാർ ഒരു കാര്യം ഓർക്കേണ്ടതുണ്ട്, സനാതന ധർമ്മവും നീതിയും സത്യവും പരിപോഷിപ്പിക്കാൻ നമ്മെ പഠിപ്പിച്ച ഭാരത സംസ്കാരത്തിലെ ഋഷി വാര്യന്മാർക്ക് അപമാനം വരുത്തുന്നതരത്തിൽ ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെയും മതേതര മൂല്യങ്ങളെയും ഇല്ലാതാക്കുന്ന കശാപ്പ് ചെയ്യുന്ന പ്രവർത്തികൾ ആരുടെ പക്ഷത്തു നിന്നുണ്ടായാലും അത് എതിർക്കപ്പെടേണ്ടതാണ്.
മനുഷ്യ നന്മയും മാനുഷിക വികാസവും ആണ് ഏതു രാഷ്ട്രീയപാർട്ടികളുടെയും മതത്തിന്റെയും ഭരണകൂടത്തിന്റെയും ആശയവും നവോത്ഥാന ചിന്താഗതികളും ആയിരിക്കേണ്ടത്.
അല്ലാതെ തൽപരകക്ഷികളാൽ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കശാപ്പ് ചെയ്യുവാൻ വേണ്ടി ഈ നാടിന്റെ വികസനവും മതേതര മൂല്യങ്ങളും ജനങ്ങൾ തമ്മിലുള്ള സാമുദായിക സൗഹൃദവും സന്തോഷവും സ്വപ്നം കണ്ടു കഴിയുന്ന ഒരു ജനതയെ ഭിന്നിപ്പിക്കുവാനും വിഭജിക്കുവാനും വേണ്ടിയുള്ള ഏകാധിപതികളെയും രാജ്യത്തെ കൊള്ളയടിക്കുന്ന വർക്കും കുടപടിക്കുന്നവരുടെയും ഭരണം ആയിരിക്കരുത് ഈ രാജ്യത്ത് നടക്കേണ്ടത്.
ഇതിനെ എതിർത്ത് തോൽപ്പിക്കുവാനുള്ള സംഹാരശക്തി ചിന്നിചിതറി കിടക്കുന്ന ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്കുണ്ട്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനത്തിൽ താഴെ മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം ആയതിനാൽ അവർ ഏക മനസ്സോടെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്നാൽ തീരാവുന്നതേയുള്ളൂ ഇന്ത്യയിലെ ഇന്നത്തെ ബിജെപിയുടെ സ്വേച്ഛാധിപത്യ ഏകാധിപത്യ പ്രവണതകൾ. ശ്രീ രാഹുൽ ഗാന്ധിയെ പോലുള്ള ജനാധിപത്യ മതേതരത്വ മാനുഷിക മൂല്യങ്ങൾഉള്ള വിശാല ഹൃദയനും യുവാക്കളെ കുറിച്ചും ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രഭാവിയെക്കുറിച്ചുള്ള വീക്ഷണങ്ങളും ഉള്ള ഒരു ധീരനായ നേതാവിനെ ഒരു ഭരണകൂടത്തിനും കോടതിക്കും തർക്കാനാകില്ലെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി ശ്രീ ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു.
കൂടാതെ ഇന്ത്യൻ ജനതയുടെയും മാനവികമൂല്യങ്ങളുടെയും മതേതരത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യേകമായി അദ്ദേഹം എന്നും നിലകൊള്ളുമെന്നും അദ്ദേഹത്തെ നിരന്തരമായി വേട്ടയാടുന്നവരെ ഓർപ്പിക്കുവാൻ ഈ അവസരം ഉപയോഗിക്കുന്നു .



Leave a Reply