June 27, 2026

കോവിഡ് : പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം

0
eiPO6YA21562.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :പതിനായിരം ഡോസ് കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവില്‍ നാലായിരം ഡോസ് വാക്‌സിന്‍ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ഇത് ഈ മാസം പാഴായിപ്പോകും. 
നിലവില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ കുത്തിവയ്‌പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്‌സിന്‍ സ്വീകരിച്ചത് 1081 പേര്‍. 4000 ഡോസ് കോവാക്‌സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്‌സിനും രണ്ട് കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *