April 25, 2024

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹ സമരം നടത്തി

0
20230326 203435.jpg
 

കൽപ്പറ്റ : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം നടത്തിയ രാജ്യവ്യാപക പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സത്യാഗ്രഹ സമരം നടത്തി. നരേന്ദ്ര മോദിയും ബി.ജെ.പിയും കാണിക്കുന്ന അസഹിഷ്ണുതകളോട് ശക്തമായ പ്രതിരോധം തീർക്കുമെന്നും പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ പ്രധാന മന്ത്രിയോടുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് അദ്ദേഹത്തെ പിൻവാതിൽ ഗൂഢാലോചനയിലൂടെ പുറത്താക്കിയതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻപോട്ട് പോകുമെന്നും സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഡി.പി. രാജശേഖരൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്ക്, വി.എ. മജീദ്, എ. പ്രഭാകരൻ മാസ്റ്റർ, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, എൻ.എം. വിജയൻ, മോയിൻ കടവൻ, പി.ഡി. സജി, എം.ജി. ബിജു, എൻ.യു. ഉലഹന്നാൻ, ആർ. രാജേഷ്‌കുമാർ, ചിന്നമ്മ ജോസ്, പി. ശോഭനകുമാരി, നജീബ് കരണി, പോൾസൺ കൂവക്കൽ, നിസി അഹമ്മദ്, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ, ഷാജി ജേക്കബ്, ഗോകുൽദാസ് കോട്ടയിൽ, ഇ.എ ശങ്കരൻ, ഇ.വി. അബ്രഹാം, സീത വിജയൻ, മേഴ്‌സി, വേണുഗോപാൽ കീഴിശ്ശേരി, കെ. ശശികുമാർ, ശകുന്തള ടീച്ചർ, മാർഗരറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *