April 27, 2024

ആദ്യത്തെ ക്രിക്കറ്റ് തീം റിസോര്‍ട്ട് ‘ലോര്‍ഡ്‌സ് 83’ വയനാട്ടില്‍

0
20230326 203624.jpg
 
കല്‍പ്പറ്റ : വയനാടന്‍ ടൂറിസത്തിന്റെ മുഖ്യആകര്‍ഷണങ്ങളിലേക്ക് പുതിയതായ് ഒരു ക്രിക്കറ്റ് തീം റിസോര്‍ട്ട് കൂടി. ലണ്ടനിലെ ലോര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ വച്ച് 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം, നേടിയെടുത്ത ആദ്യ വേള്‍ഡ്കപ്പിന്റെ ഓര്‍മയ്ക്കായ് ലോര്‍ഡ്‌സ് 83 എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ രണ്ടാമത്തെ സ്റ്റേഡിയമെന്നറിയപ്പെടുന്ന കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് തൊട്ടടുത്താണ് ലോര്‍ഡ്‌സ് 83 തയ്യാറായികൊണ്ടിരിക്കുന്നത്.
 വയനാട്ടിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ പ്രൊജക്ടാണ് ലോര്‍ഡ്‌സ് 83. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഈ പദ്ധതി നിലവില്‍ വരുന്നതോട് കൂടി, കൃഷ്ണഗിരി ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിനടുത്തായി ഒരു മികച്ച താമസസൗകര്യം ഇല്ല എന്ന കാരണത്താല്‍ നടക്കാതിരുന്ന ടൂര്‍ണമന്റുകളും പരിശീലനങ്ങളും സ്റ്റേഡിയത്തില്‍ ഇനി മുതല്‍ നടത്താനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
 
മുന്‍ ക്രിക്കറ്റ് താരവും 1983 ലെ ഇന്ത്യന്‍ വേള്‍ഡ്കപ്പ് ടീം അംഗവും ആയ ദിലിപ് വെങ്ങ്‌സര്‍ക്കാര്‍, ഇന്ന് മോറിക്കാപ്പ് റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ലോര്‍ഡ്‌സ് 83 യുടെ മീഡിയാ ലോഞ്ച് നിര്‍വഹിച്ചു. മികച്ച പിച്ചിങ്ങിനും അനുയോജ്യകാലാവസ്ഥയ്ക്കും പേരുകേട്ട കൃഷ്ണഗിരി സ്റ്റേഡിയത്തിനടുത്ത് ഇത്തരം ലക്ഷ്വറി താമസസൗകര്യം എത്രത്തോളം പ്രധാനമാണെന്നും നാടിന് തന്നെ അഭിമാനമായ ഈ പദ്ധതിയ്ക്ക് തിരഞ്ഞെടുത്ത പേര് അത്രയേറെ അനുയോജ്യമാണെന്നും ദിലിപ് വെങ്ങ്‌സര്‍ക്കാര്‍ പരാമര്‍ശിച്ചു.
 
ക്രിക്കറ്റ്‌പ്രേമികള്‍ക്കും കളിക്കാര്‍ക്കും മറ്റ് കോര്‍പറേറ്റ് ഇവന്റുകള്‍ക്കും അനുയോജ്യമാം വിധം തയ്യാറാക്കിയ റിസോര്‍ട്ട്, ക്രിക്കറ്റ് ടൂറിസമെന്ന ആശയത്തിലൂടെ വയനാടിനെ ലോകടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമാക്കി തീര്‍ക്കുമെന്ന് മോറിക്കാപ്പ് ഗ്രൂപ്പ് ചെയര്‍മാന്‍ നിഷിന്‍ തസ്ലിം അഭിപ്രായപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *