നാടുണർത്തി ചെക്കണ്ണിക്കുന്നിൽ ഊരുത്സവം

തരിയോട്: ആസ്പിരേഷൻ ജില്ലാ പരിപാടിയുടെ ഭാഗമായി,
സമഗ്ര ശിക്ഷാ കേരളം വയനാട് വൈത്തിരി ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ തരിയോട് ചെക്കണ്ണിക്കുന്ന് കോളനിയിൽ വെച്ച് ഊരുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിബിൾ എഡ്വേർഡ് അധ്യക്ഷത വഹിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് രമേശ് ഉണർവ് മുഖ്യാതിഥിയായി. തനത് ഗോത്ര കലാരൂപങ്ങളുടെ അവതരണം, ബോധവൽക്കരണ ക്ലാസുകൾ, വിദ്യാഭ്യാസ പ്രദർശനം ആരോഗ്യ ക്ലാസുകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു.
ബി ആർ സി ട്രെയിനർ എംപി അനൂപ്, കെ എസ് സന്ധ്യ, റിൻസ് ഡൊമിനിക്, സോഫിയ ജെയിംസ്, ശബാന അബ്ബാസ്, ഷമീന നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply