പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക: അധ്യാപക സർവീസ് സംഘടന സമരസമിതി

കൽപ്പറ്റ : കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും അധ്യാപക സർവീസ് സംഘടന സമരസമിതി ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതിയെന്ന കരിനിയമം ജീവനക്കാർക്കു മേൽ അടിച്ചേൽപ്പിച്ചിട്ട് 10 വർഷങ്ങൾ പിന്നിടുകയാണ്. ഈ കരിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരെ തൊഴിലാളി വിരുദ്ധ നടപടികൾ സർക്കാർ തുടരുകയാണ്. ഭരണഘാനാപരമായി പ്രതിഷേധിക്കാനും സമരം ചെയ്യുവാനുമുള്ള അവകാശത്തിനു മുകളിലുള്ള കടന്നുകയറ്റം തികച്ചും ജനാധിപത്യധ്വംസനമാണ്. വയനാട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ടി.ആർ. ബിനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. സുധാകരൻ, സമരസമിതി ജില്ലാ ചെയർമാൻ ടി.ഡി. സുനിൽ മോൻ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.പി. ജയപ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സമരസമിതി ജില്ലാ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോണി ജി.എം. നന്ദിയും പറഞ്ഞു.



Leave a Reply