April 20, 2024

കെ.സി.വൈ.എം സ്റ്റാറ്റസ് മാർച്ച് നടത്തി

0
20230328 124913.jpg
ദ്വാരക: വർധിച്ചു വരുന്ന വന്യജീവി ആക്രമണവും കാർഷിക ഉല്പനങ്ങളുടെ വിലത്തകർച്ചയും ബഫർസോണും മലയോര ജനതയുടെ ജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്കായി ശബ്ദമുയർത്തുന്നവർക്കും, പ്രവർത്തിക്കുന്നവർക്കും, മാത്രമെ വോട്ട് നൽകൂ എന്ന ആഹ്വാനവുമായി എന്റെ വോട്ട് കർഷക പക്ഷത്തിന് എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം മാനന്തവാടി രൂപത സ്റ്റാറ്റസ് മാർച്ച് നടത്തി. രാജ്യവും സംസ്ഥാനവുമെല്ലാം മുൻപ് ഭരിച്ചവരോ, ഭരിച്ചുകൊണ്ടിരിക്കുന്നവരോ, രാഷ്ട്രീയ പാർട്ടികളോ, കർഷകരുടെ വേദന കാണാൻ തയ്യാറാവാത്തിൽ പ്രതിഷേധിച്ച്, കർഷകരെയും മലയോര ജനതയെയും പരിഗണിക്കുന്നവർക്ക് മാത്രമെ വോട്ട് നൽകൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരത്തിലേറെ യുവജനങ്ങൾ ഈ സാമൂഹ്യമാധ്യമ പ്രതിഷേധത്തിൽ പങ്കാളികളായി.   കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷാരോൺ കെ. റെജി പ്രതിഷേധ സ്റ്റാറ്റസ് മാർച്ച് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാ സെക്രട്ടറിയേറ്റ്, സിൻഡിക്കേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *