ആടുകളെ വിതരണം ചെയ്തു
പുൽപ്പള്ളി : മാനന്തവാടി രൂപത സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം പുൽപ്പള്ളി എ.സി.യുടെ ആഭിമുഖ്യത്തിൽ മരകാവിൽ ആടുകളുടെ വിതരണം നടത്തി .മരകാവ് സെന്റ് തോമസ് പള്ളി വികാരി ഫാദർ ജെയിംസ് പുത്തൻപറമ്പിൽ വിതരണം ഉദ്ഘാടനം ചെയ്തു . സി. സി .പ്രസിഡൻറ് ബ്രദർ ബാബു നമ്പൂടാകം, കോൺഫ്രൻസ് പ്രസിഡന്റുമാരായ ബ്രദർ തോമസ് കടുവനാൽ, സിസ്റ്റർ ഏലിയാമ്മ റാണിക്കാട്ട്, കോൺഫ്രൻസ് ഭാരവാഹികളായ ബ്രദർ അഗസ്റ്റിൻ വിരിപ്പാമറ്റം, ബ്രദർ റോബർട്ട് കാട്ടാങ്കോട്ടിൽ, സിസ്റ്റർ മേരി നമ്പൂടാകം, ബ്രദർ തങ്കച്ചൻ കവുങ്ങുംപള്ളിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply