കൂട് ഗൈഡൻസ് സെൻറർ ശിലാസ്ഥാപനം മാർച്ച് 30ന്

മാനന്തവാടി: യാക്കോബായ സുറിയാനി സഭയുടെ കീഴിൽ നല്ലൂർ നാട് ക്യാൻസർസെൻ്ററിന് സമീപം പാതിരിച്ചാലിൽനിർമിക്കുന്ന കൂട് എന്ന പേരിലുള്ളഗൈഡൻസ് സെൻ്ററിൻ്റെ ശിലാസ്ഥാപനം മാർച്ച് 30 വ്യാഴാഴ്ച നടക്കും. രാവിലെ 9.30ന് ഭദ്രാസന മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ശിലാസ്ഥാപനം നിർവഹിക്കും.
ഒ. ആർ കേളു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ തുടങ്ങിയ ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.
നല്ലൂർ നാട് ക്യാൻസർ സെൻ്ററിലെത്തുന്ന രോഗികൾക്ക് സൗജന്യതാമസം, വിശ്രമം ,യാത്രാ സൗകര്യങ്ങൾ എന്നിവ 'ഒരുക്കുന്നതിനാണ് ഗൈഡൻസ് സെൻ്റർ പ്രവർത്തിക്കുക. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ട് കൂടിയാണ് ഗൈഡൻസ് സെൻ്റർ നിർമാണം നടക്കുന്നത്.



Leave a Reply