ചോദ്യം ചോദിക്കുന്നവരുടെ വായ് മൂടി കെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം : എൻഡി അപ്പച്ചൻ

കൽപ്പറ്റ: തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരുടെയും, രാജ്യത്തെ കൊള്ളയടിക്കുന്ന മോദി- അദാനിമാർക്കെതിരെ ചോദ്യം ഉയർത്തുന്നവരുടെയും വായ് മൂടിക്കെട്ടാമെന്നുള്ളത് സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ. ഇത്തരം ശ്രമങ്ങൾക്കെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി നടത്തുന്ന പ്രതിഷേധ- പ്രക്ഷോഭ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. രാജ്യത്തെ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രതിഷേധങ്ങളിൽ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെക്കൊണ്ട് കള്ള കേസുകൾ ചുമത്തിയിട്ടും, വേട്ടയാടിയിട്ടും ഭയമില്ലാതെ രാജ്യത്ത് അദാനിമാരുമായി കൂട്ടുചേർന്ന് കൊള്ള നടത്തുന്നപ്രധാനമന്ത്രിക്കെതിരെ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്നും ഒഴിവാക്കി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാമെന്ന് പ്രധാനമന്ത്രി വ്യാമോഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മുനിസിപ്പൽ ഓഫീസിന് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, എം എ ജോസഫ്, ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കൽപ്പറ്റ, സി എ ഗോപി, കെ കെ രാജേന്ദ്രൻ, വർഗീസ് നെന്മേനി, ജിനി തോമസ്, കെ അജിത, താരിഖ് കടവൻ, മോഹൻദാസ് കോട്ടക്കൊല്ലി, ജോർജ് പടക്കൂട്ടിൽ, ഓ ഭാസ്കരൻ, നജീബ് പിണങ്ങോട്, എസ് മണി, ജോസ് പടിഞ്ഞാറത്തറ, ആർ ഉണ്ണികൃഷ്ണൻ, ജ്യോതിഷ്കുമാർ വൈത്തിരി,സി എ അരുൺദേവ്, ഹർഷൽ കോന്നാടൻ, ഡിന്റോ ജോസ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply