June 26, 2026

നെഹ്റു യുവ കേന്ദ്രയുടെ യൂത്ത് ക്ലബ് അവാര്‍ഡ് നിര്‍ഭയ വയനാട് സൊസൈറ്റിക്ക്

0
20230329_122231.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബിന് ഏര്‍പ്പെടുത്തിയ നെഹ്റു യുവ കേന്ദ്രയുടെ യൂത്ത് ക്ലബ് അവാര്‍ഡ് നിര്‍ഭയ വയനാട് സൊസൈറ്റിക്ക്. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ദേശീയ അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം, പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാ-സാംസ്‌കാരിക, കായിക, സാഹസിക പ്രവര്‍ത്തനങ്ങള്‍, വിവിധ ജില്ലാ-സംസ്ഥാനതല പരിപാടികളിലെ പങ്കാളിത്തം, കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ 2021-22 വര്‍ഷത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്. മാനന്തവാടി സി.ഡിറ്റ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ കളക്ടര്‍ രേണു രാജ് ഐ.എ.എസ് അവാര്‍ഡ് വിതരണം ചെയ്തു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്. നിര്‍ഭയ വയനാട് സൊസൈറ്റിയെ 2018 വര്‍ഷത്തിലും മികച്ച സംഘടനയായി തിരഞ്ഞെടുത്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *