June 26, 2026

വന്യമൃഗ ശല്യത്തിത് ശാശ്വത പരിഹാരം കാണുക – സത്യൻ മൊകേരി

0
IMG-20230329-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വന്യമൃഗ ശല്യത്തിത് ശാശ്വത പരിഹാരം കാണണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സത്യൻ മൊകേരി ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മാർച്ച് 31 ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വയനാട്ടിലെ കർഷകരുടെ യാത്രയയപ്പ് യോഗം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവാസ വ്യവസ്ഥക്ക് ദോഷകരമാകാതെ ഉപജീവനമാർഗ്ഗത്തിനായി കൃഷി ചെയ്യുന്ന കർഷകന്റെ കാർഷിക വിളകൾക്ക് സംരക്ഷണം നൽകുന്ന തരത്തിൽ കാടും നാടും വേർതിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ജെ. ബാബു, പി.കെ. മൂർത്തി, പി.എം. ജോയി, സി.എസ്.സ്റ്റാൻലി, ടി. മണി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *