September 18, 2026

വാളവയലിൽ ഡ്രീം ഫെസ്റ്റ് 2023

0
IMG_20230330_170009.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളവയൽ :1966 ൽ പ്രവർത്തനമാരംഭിച്ച, വാളവയൽ ഗവ: ഹൈസ്കൂളിന്റെ 58 മത് വാർഷികാഘോഷവും അധ്യാപകരുടെ യാത്രയയപ്പും ഏപ്രിൽ ഒന്നിന് വർണ്ണാഭമായ പരിപാടികളോടെ നടക്കും. ഉച്ചയ്ക്ക് രണ്ട്  മണിയ്ക്ക് ഗോത്രോത്സവത്തോടെ ആരംഭം കുറിയ്ക്കുന്ന ആഘോഷ പരിപാടി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാറും പെൺകുട്ടികൾക്കായുള്ള വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് അംഗം ഉഷാ തമ്പിയും ഉദ്ഘാടനം ചെയ്യും. പൂതാടി പഞ്ചായത്ത് പ്രസിഡന്റ്, മേഴ്സി സാബുവിന്റെ അധ്യക്ഷതയിൽ  ചേരുന്ന യോഗം, ദീർഘകാലത്തെ സേവനത്തിന് ശേഷം സ്കൂളിൽ നിന്ന് വിരമിയ്ക്കുന്ന ടി.ടി. അന്നക്കുട്ടി ടീച്ചറുടേയും കെ.പി. അജിത ടീച്ചറുടേയും യാത്രയയപ്പ് വേദി കൂടിയാകും. സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിയ്ക്കുന്ന ' ഗുരുവന്ദനം ' പരിപാടിയും , പഠനോത്സവവും ഇത്തവണത്തെ വാർഷികാഘോഷത്തിന്റെ മാറ്റ് കൂട്ടും. ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ബാലകൃഷ്ണൻ , ഗ്രാമ പഞ്ചായത്തംഗം ശ്രീകല ശ്യാം, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും, തുടർന്ന് നാടൻ കലാനിശയും അരങ്ങേറും.
കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്കൂളിലെ പ്രധാന അധ്യാപകൻ വിനോദ് കുമാർ കെ., പി.ടി.എ. പ്രസിഡന്റ് എം.കെ. സജീവൻ , എസ്.എം.സി. ചെയർമാൻ കെ.ആർ. രമിത്, ആഘോഷക്കമ്മിറ്റി ചെയർമാൻ ടി.ആർ. രാജീവ്, ജോയന്റ് കൺവീനർ തങ്കച്ചൻ വാളവയൽ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *