September 18, 2026

നവ്യം ’23: പൂർത്തീകരിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്തു

0
IMG_20230330_170204.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :സെൻറ് ജോസഫ്സ് ടി.ടി. ഐ യിൽ ഈ അക്കാദമിക വർഷം പൂർത്തീകരിച്ച വിവിധ പദ്ധതികൾ കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ ഡി.എൽ. എഡ് വിഭാഗവും പുതിയ കോൺഫറൻസ് ഹാളും ശബ്ദ സംവിധാനവും കമ്പ്യൂട്ടർ ലാബും വാഷ് ഏരിയയുമാണ് ഉദ്ഘാടനം ചെയ്തത്. പഠനോത്സവത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ഷൈനി ജോർജ് നിർവഹിച്ചു. പഠന മികവുകളും നാട്ടറിവുകളും നാടൻ പാട്ടുകളും വേദിയിൽ അരങ്ങേറി. കെ – ടെറ്റ് ജേതാക്കളെയും വിദ്യാർത്ഥി പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. സണ്ണി മഠത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അന്നമ്മ എം ആൻറണി ,പി.ടി.എ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, അധ്യാപകരായ ബിന്ദു പി. എൽ, പൗളി ദേവസി, ജോസ് ജോസഫ് ,സ്മിത ജോസ്, ജോസ് പള്ളത്ത്, ഡി.എൽ.എഡ് വിഭാഗം ചെയർമാൻ ജെയ്ഡൻ ഗിൽ ജോൺഎന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *