മേരി മാതയുടെ പ്രിയ അധ്യാപകർ പടിയിറങ്ങുന്നു

മാനന്തവാടി: മേരി മാതാ കോളേജിനെ വയനാടിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ അടയാളപ്പെടുത്തുവാൻ അക്ഷീണം പരിശ്രമിച്ച കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോക്ടർ രാജീവ് തോമസും , ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ പ്രൊഫസർ ജോർജ് തോമസും കലാലയത്തിന്റെ പടിയിറങ്ങുന്നു. ഡോക്ടർ രാജീവ് തോമസ് 28 വർഷത്തെ സേവനത്തിനു ശേഷവും, പ്രൊഫസർ ജോർജ് തോമസ് 26 വർഷത്തെ സേവനത്തിനു ശേഷവുമാണ് കലാലയത്തോട് വിട പറയുന്നത്. വയനാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ അധ്യാപകരാണ് ഇരുവരും. കേന്ദ്ര പ്രധിരോധ മന്ത്രിയുടെ പുരസ്കാര ജേതാവും, വയനാട്ടിലെ രക്ത ദാന പ്രവർത്തനങ്ങൾ കോളേജിലെ എൻ സി സി വിദ്യാർത്ഥികളെ ഉൾപെടുത്തി നടപ്പാക്കുന്നതിനും നേതൃത്വം വഹിച്ച അധ്യാപകനാണ് ഡോക്ടർ രാജീവ് തോമസ്. സാമൂഹ്യ സാംസ്കാരിക മേഖലയിൽ തന്റെ അക്കാദമികമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനാണ് പ്രൊഫ. ജോർജ് തോമസ്. ഇരുവർക്കും കോളേജ് സമുചിതമായ യാത്രയയപ്പ് നൽകി.



Leave a Reply