August 26, 2026

തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണ:യു. ഡി. എഫ് കുത്തിയിരിപ്പ് സമരം നടത്തി

0
20230331_161238.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: തദ്ദേശ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രധിനിതികള്‍ കുത്തിയിരിപ്പ് സമരം നടത്തി. പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ടിയന്‍ ഉദ്ഘടനം ചെയ്തു. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് കൃത്യമായി അലോട്ട് മെന്റ് അനുവദിക്കാതിരിക്കുകയും പദ്ധതി നിര്‍വഹനത്തിന് തടസ്സം നില്‍ക്കുന്ന രീതിയില്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു സര്‍ക്കുലര്‍ രാജ് നടപ്പാക്കുകയും സാധാരണക്കാരുടെ ലൈഫ് ഭവന പദ്ധതി പോലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടികളെ ശക്തമായി അദ്ദേഹം വിമര്‍ശിച്ചു.പരിപാടിയില്‍ യുഡിഫ് കണ്‍വീനര്‍ ജോണി നന്നാട്ട്,ജോസ് പി എ, ഗിരിജ കൃഷ്ണ, ജസീല ളംറത്,ബഷീര്‍ ഈന്തന്‍, അനീഷ് കെ കെ,ബിന്ദു ബാബു, ബുഷ്റ അഷ്റഫ്, സാജിത നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *