August 27, 2026

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

0
20230331_161100.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: 2014 ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുല്‍ഗാന്ധി കര്‍ണാടകയിലെ കോലാറില്‍ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ എംപി സ്ഥാനം നഷ്ടപ്പെടുത്തി രാഷ്ട്രീയ പ്രതികാരം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രതിഷേധ ധര്‍ണ്ണാ സംഗമവും ഐക്യദാര്‍ഢ്യവും നടത്തി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വേണുഗോപാല്‍ എം കീഴ്‌ശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ ധര്‍ണ്ണാ പരിപാടി ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം വിപിന്‍ ചന്ദ്രന്‍ മാസ്റ്റര്‍, ഇ.റ്റി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍,റ്റി. ജെ. സക്കറയ, പി. ജോസഫ്. കെ. ശശികുമാര്‍,റ്റി. ഓ.റൈമണ്‍, എന്‍. ഡി .ജോര്‍ജ്, കെ. രാധാകൃഷ്ണന്‍,വി. ആര്‍. ശിവന്‍, നളിനി ശിവന്‍,വി .രാമനുണ്ണി, സി.പി. പുഷ്പലത, രമേശന്‍ മാണിക്യന്‍, പി.കെ. സുകുമാരന്‍,കെ. എല്‍. തോമസ് മാസ്റ്റര്‍, സുരേഷ് ബാബു വാളാല്‍, മോളി ടീച്ചര്‍, കെ. സുബ്രഹ്മണ്യന്‍, സണ്ണി ജോസഫ്. പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *