June 27, 2026

ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: വിമൻ ഇന്ത്യ മൂവ്മെന്റ്

0
eiGBZ3D9593.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കാരാട്ടുകുന്ന് ആദിവാസി കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ ആറ്മാസം പ്രായമുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവം ആരോഗ്യ വകുപ്പിലെയും, ഐസിഡിഎസി ലേയും ചില ജീവനക്കാരുടെ ഗുരുതര അനാസ്ഥ മൂലമാണെന്നും, കൃത്യമായ രീതിയില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ ശിക്ഷ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ജംഷിദ, ജനറൽ സെക്രട്ടറി നുഫൈസ, മൈമൂന നാസർ, സറീന, ബബിത ശ്രീനു എന്നിവർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *