താമരശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനാണിത്. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് മുതല്‍ രാത്രി ഒന്‍പത് വരെ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവ ചുരത്തില്‍ അനുവദിക്കില്ല. ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹനത്തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിക്കുന്നതിന് എമര്‍ജന്‍സി സെന്റര്‍ സംവിധാനം പോലീസ് സ്റ്റേഷനില്‍ സ്ഥാപിക്കും.ചുരത്തില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. യാത്രക്കാരുടെ ഉപയോഗത്തിന് അടിവാരം ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലെ ടോയ്‌ലറ്റ് അനുവദിക്കും. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അമ്പത് മീറ്റര്‍ ചുറ്റളവിലെ മാലിന്യം സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പിഴ ഈടാക്കും.ചുരത്തില്‍ പുറമ്പോക്ക് കൈയേറി നിര്‍മിച്ച കടകളും സ്ഥാപനങ്ങളും ഒഴിവാക്കും. ഇതിനായി സര്‍വേ നടത്തും.



Leave a Reply