April 26, 2024

ജ്യോതിർഗമയ രക്തദാന വാരാചരണം തുടങ്ങി

0
Eisdrcq9248.jpg
മാനന്തവാടി: അവയവദാന – രക്തദാന രംഗത്തെ സജീവ സാന്നിധ്യമായ ജ്യോതിർഗമയ 14-ാം വർഷത്തിലേക്ക്. പതിവുപോലെ ഈ വർഷവും പീഡാനുഭവ വാരം രക്തദാന വാരമായി ആചരിക്കുകയാണ്. മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടക്കുന്ന ചടങ്ങ് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്കിലെ ഡോക്ടർമാരെയും ജീവനക്കാരെയും ടീം കനിവ്, ഡിവൈഎഫ്ഐ, ബ്ലഡ് ഡോണേഴ്സ് ഫോറം, മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു. ടീം ജ്യോതിർഗമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രക്തദാന രംഗത്ത് കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാനന്തവാടി സെൻ്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. വൈദീകർ, സൺഡേസ്കൂൾ അധ്യാപകർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ രക്തം ദാനം ചെയ്യും. ഏപ്രിൽ 9 വരെയുള്ള ദിവസങ്ങളിൽ കൽപറ്റ, ബത്തേരി, മേപ്പാടി, മാനന്തവാടി ബ്ലഡ് ബാങ്കുകളിലാണ് രക്തദാനം നടത്തുകയെന്ന് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അറിയിച്ചു. ചടങ്ങിൽ ഡോ. സി. സക്കീർ, ഫാ. എൽദോ മനയത്ത്, ഫാ. സോജൻ ജോസ്, ട്രസ്റ്റി രാജു അരികുപുറത്ത്, നഴ്സിങ് സൂപ്രണ്ട്മാരായ ബിനിമോൾ തോമസ്, ഭവാനി തരൂർ, നഗരസഭാ കൗൺസിലർമാരായ സിനി ബാബു, ടിജി ജോൺസൻ, യൂത്ത് അസോസിയേഷൻ മേഖലാ സെക്രട്ടറി അമൽ കുര്യൻ, ബിനീഷ് പടിക്കാട്ട്, പി.യു. അനീഷ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *