മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജഞം ഏപ്രിൽ മൂന്ന് മുതൽ

കൽപ്പറ്റ: ശ്രീ മാനികാവ് സ്വയംഭൂ മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഏപ്രിൽ മൂന്ന് മുതൽ ഒമ്പത് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. നാളെ ഏപ്രിൽ രണ്ടിന് വൈകിട്ട് 4.30-ന് പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉത്സവത്തിന് ദീപം തെളിയിക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് ഹരിനാമകീർത്തനം, 5.30ന് ഗണപതിഹോമം, ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം എന്നിവയുണ്ടാകും. മൂന്നിന് രാവിലെ 6.30ന് നിലവറ സമർപ്പണം, കലവറ സമർപ്പണം, ഏഴ് മണിക്ക് ഭാഗവത പരായണം, ഒമ്പത് മണിക്ക് വരാഹാവതാരം-ഭൂമി പൂജ, 11.30ന് ആചാര്യപ്രഭാഷണം, വൈകിട്ട് 5.30ന് ലളിതാ സഹസ്രനാമജപം. തുടർന്ന് യജ്ഞശാലയിൽ സമൂ
ഹപ്രാർഥന,ഭജന, പ്രഭാഷണം. നാലിന് രാവിലെ 5.30ന് ഭാഗവത പരായണം, 9.30ന് നരസിംഹാവതാരം, 11.30ന് ആചാര്യപ്രഭാഷണം, വൈകിട്ട് 5.30ന് ലളിതാ സഹസ്രനാമ ജപം തുടർന്ന് സമൂഹ പ്രാർത്ഥന .
അഞ്ചിന് രാവിലെ 5.30ന് ഭാഗവത പാരായണം, രാവിലെ ഒന്പത് മണിക്ക് ശ്രീകൃഷ്ണാവതാരം. തുടര്ന്ന് തിരുമുല്ക്കാഴ്ച സമർപ്പണം. 11.30ന് ഉണ്ണിയൂട്ട്. ആറിന് രാവിലെ 5.30-ന് ഭാഗവത പാരായണം.
ഏഴിന് രാവിലെ 5.30ന് ഭാഗവത പാരായണം, 11മണിക്ക് രുഗ്മിണീ സ്വയംവരം, അൻപൊലി പറ, ഒരു മണിക്ക് സ്വയംവര സദ്യ, വൈകിട്ട് അഞ്ചിന് സർര്വൈശ്വര്യ പൂജ, 6.30ന് സമൂഹപ്രാർഥന. എട്ടിന് രാവിലെ 5.30ന് ഭാഗവത പാരായണം-കുചേല സദ്ഗതി ദൃശ്യാവിഷ്കാരം, 9.30-ന് നവഗ്രഹപൂജ, 11.30ന് ആചാര്യപ്രഭാഷണം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാപജപം, തുടര്ന്ന് സമൂഹനാമജപം, പ്രഭാഷണം. ഒന്പതിന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, വിഷ്ണു സഹസ്രനാമജപങ്ങൾ, തുടരർന്ന് ഭാഗവത പാരായണം എന്നിവ നടക്കും. ചെയർമാൻ പി.മുരളി, ജനറൽ കൺവീനർ ജെ.സന്തോഷ്കുമാർ, ട്രസ്റ്റി ബോർഡ് ചെയര്മാൻ.പി.ജയൻ, ദേവസ്വം എക്സി.ഓഫീസർ.നാരായണൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ എ.കെ.ഷാജി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply