August 27, 2026

ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാലുപൊള്ളിച്ച സംഭവം : രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു

0
20230401_124538.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാലുപൊള്ളിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്തു. ചുഴലി സ്വദേശിയും എം.കെ. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ വിഷ്ണു (31) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു ഇയ്യാള്‍ കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളില്‍ ഒരാളെ വലതുകാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. കുട്ടിയെ പൊള്ളലേല്‍പ്പിച്ച വിവരം പ്രദേശവാസികള്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവര പ്രകാരം കല്‍പ്പറ്റ പോലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് ചി കിത്സ ലഭ്യമാക്കിയശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പൊള്ളലേറ്റ കുട്ടിയെയും ഇരട്ടസഹോദ രിയെയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മുന്‍പും പല തവണ ഇത്തരത്തില്‍ ദേഹോ പദ്രവം ഏല്‍പ്പിച്ചിരുന്നതായി കുട്ടികള്‍ മൊഴി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *