August 27, 2026

പെരേറ്റകുന്നിൽ പഞ്ചായത്ത്‌ കുളം സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതായി ആക്ഷേപം

0
20230401_124710.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : പഞ്ചായത്ത്‌ കുളം സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതായി ആക്ഷേപം.പനമരം പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ് പെരേറ്റകുന്നിൽ നടുവിൽ വീട് കോളനിക്കാർ കഴിഞ്ഞ 20 വർഷത്തോളം ഉപയോഗിച്ചിരുന്ന പഞ്ചായത്ത്‌ പൊതുകിണർ ആണ് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയത്. ഇത് മൂലം കോളനിക്കാരുടെ 
കുടിവെള്ള സ്രോതസാണ് ഇല്ലാതായത്. മുൻപ് പ്രദേശവാസി രണ്ട് സെന്റ് സ്ഥലം ഉൾപ്പടെ പഞ്ചായത്തിന് നൽകിയതാണ്. എന്നാൽ ഇതിനോട്‌ ചേർന്ന് സ്ഥലം വാങ്ങിയ വ്യക്തിയാണ് കിണർ മണ്ണിട്ട് മൂടിയത്. ഇതോടുകൂടിയാണ് കോളനിക്കാർ വലിയ ദുരിതത്തിൽ ആയത്.ഇവരുടെ ഏക കുടിവെള്ള സ്രോതസ്സ് ആയിരുന്നു ഈ കിണർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *