April 20, 2024

മിൽമ ജീവനക്കാർ പ്രതിക്ഷേധ ധർണ്ണ നടത്തി

0
20230401 133536.jpg
കൽപ്പറ്റ :മിൽമ ജീവനക്കാർ പ്രതിക്ഷേധ ധർണ്ണ നടത്തി. 2021 ജൂലൈ  മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണ കരാർ നിരവധി ചർച്ചകൾക്ക് ശേഷം  കഴിഞ്ഞ മാസം  ഐ.എൻ. ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ, സി. ഐ. ടി. യു (മിൽമ ) യൂനിയൻ സംസ്ഥന ജന:സെക്രട്ടറി വിദ്വാധരൻ എ.ഐ.ടി.യു. സി ( മിൽമ ) യൂനിയൻ സംസ്ഥാന സെക്രട്ടറി ശ്രി അഡ്വ മോഹൻ ദാസ് തുടങ്ങിയവരുടെ  നേതൃത്വത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഉടമ്പടി ഒപ്പുവെക്കുവാൻ വേണ്ടി  വീണ്ടും യോഗം ചേർന്നെങ്കിലും കരാർ ഒപ്പുവെക്കാൻ പുതിയ ഉപാധികളുമായി ചെയർമാനും മാനേജുമെൻ്റും രംഗത്തുവരുകയും തൊഴിലാളി യൂനിയനുകൾ വിസമ്മതിക്കുകയും ചെയ്തു.സ്റ്റാൻ്റിഗ് ഓർഡർ പരിധിയിൽ ഇപ്പോൾ തന്നെ പല മേഖലകളിലും പുറംകരാർ വത്കരണം നിലവിലുണ്ട്.കുടുതൽ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ തയ്യാറാകണമെന്നും അറ്റഡൻസ് മാനേജ്മെൻ്റ് സിസ്റ്റം ഉടൻ പ്രാബല്യത്തിൽ നടപ്പിലാക്കാൻ തയ്യാറായാൽ മാത്രമേ ശമ്പള പരിഷ്കരണം നടപ്പിലാക്കുകയുള്ളു എന്ന് മാനേജ്മെന്ന് ഉപാധി വെച്ചിരിക്കുകയാണ്.                           

   ഉന്നത തൊഴിലാളി യൂനിയൻ നേതാക്കളുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണ നടപ്പിലാക്കാതിരിക്കുന്നത് നേതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്.ഈ സാഹചര്യത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മിൽമ വയനാട് ഡയറിക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ നടന്നു ' മലബാറിലെ എല്ലാ ഡയറിക്ക് മുൻപിലും ഇത്തരം പ്രതിഷേധങ്ങൾ ഈ ദിവസം നടക്കുന്നുണ്ട്.
ശമ്പള പരിഷ്കരണ കരാർ ഉടൻ ഒപ്പിടണമെന്നും വയനാട് നിലനിൽക്കുന്ന തൊഴിലാളി ദ്രോഹ നടപടികൾക്ക് പരിഹാരം കാണണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.
ധർണ്ണയിൽ മിൽമ എംപ്ലോയ്സ് യൂണിയൻ സി ഐ ടി യു സെക്രട്ടറി മാധവൻ പി അധ്യക്ഷത വഹിച്ചു.
  വയനാട് മിൽമ ഐ എൻ ടി യു സി യൂണിയൻ ജനറൽ സെക്രട്ടറി വിക്രമൻ ഉദ്ഘാടനം ചെയ്തു .മനേഷ് സ്വാഗതവും രാജേഷ് ഇ നന്ദിയും പറഞ്ഞു.
ദിവ്യ പി.എസ് ,ഷിത മത്തായി ,ബിനോയി വർഗീസ് ,ഗോപാലൻ ,രാമചന്ദ്രൻ ,ലിൻ്റോ സി . ജെ ,മനോജ് ,നിജോ ,ഷാജി ജോൺ എന്നിവർ   സംസാരിച്ചു'
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *