March 29, 2024

കാപ്പിസെറ്റ് മുതലി മാരൻ ജി. എച്ച് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

0
20230401 125526.jpg
പുൽപ്പള്ളി : കാപ്പിസെറ്റ് മുതലി മാരൻ ജി. എച്ച് കലന്ദിക -2023 സ്കൂൾ നാൽപ്പത്തിരണ്ടാം വാർഷികവും അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കുന്ന കെ. ജെ. ആന്റണി കണ്ടത്തി കുടിയിലിന് യാത്രയയപ്പും നൽകി. പരിപാടി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
 ടി.പി രവീന്ദ്രൻ (പി.ടിഎ പ്രസിഡന്റ് ) സ്വാഗതം ആശംസിച്ചു.
 ടിപി സദൻ (എച്ച്. എം മുതലി മാരൻ സ്കൂൾ ) റിപ്പോർട്ട് അവതരിപ്പിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന കെ ജെ ആന്റണി മാസ്റ്റർക്ക് ബീന ജോസ് ( ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ) ഉപകാര സമർപ്പണം നടത്തി.
 സംസ്ഥാന സ്കൂൾ മേളകളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള അനുമോദനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗം    അഡ്വ: പി.ജി സജി  നിർവ്വഹിച്ചു.
 ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഷൈജു പഞ്ഞിത്തോപ്പിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുള്ളൻകൊല്ലി പഞ്ചായത്ത്) നടത്തി .
 അക്കാദമിക് മികവിനുള്ള പുരസ്കാര വിതരണം പുഷ്പവല്ലി നാരായണൻ ( മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ )നിർവഹിച്ചു.
 ഇൻസ്പെയർ അവാർഡ് തുടർച്ചയായി രണ്ടു വർഷം നേടിയ കുട്ടികൾക്കുള്ള ആദരം തോട്ടത്തിൽ ശങ്കര നാരായണൻ ( മുതലി മാരൻ സ്കൂൾ ആദ്യകാല പി. ടി. എ. പ്രസിഡന്റ്‌ ) നിർവഹിച്ചു.
എൻ.എം. എം. എസ്, എൽ.എസ്.എസ് അനുമോദനം പി. ആ ർ രാജീവൻ ( സ്വാഗത സംഘ കൺവീനവർ ) നിർവഹിച്ചു.
 സതിലജ ഭാസ്കർ ( മുൻ എച്ച് എം മുതലമാരൻ സ്കൂൾ കാപ്പി സെറ്റ് ) ആശംസകൾ അർപ്പിച്ചു.
 സ്കൂൾ ആരംഭം മുതലുള്ള പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാൻവാസ് ഡ്രോയിങ് ക്യാമ്പയിൻ നടത്തി. വാർഷികത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുട്ടികളുടെ കലാപരിപാടികളും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *