കുട്ടി മരിച്ച സംഭവം ഡോക്ടറെ പിരിച്ചു വിട്ടു

മാനന്തവാടി :മാനന്തവാടി മെഡി: കോളേജിൽ നിന്നും ചികിത്സലഭിക്കാതെ ആദിവാസി ദമ്പതികളുടെ കുട്ടിമരിച്ച സംഭവം
മാനന്തവാടി മെഡിക്കൽ കോളേജിലെ താത്ക്കാലിക ഡോക്ടർ രാഹുൽസാജുവിനെ പിരിച്ചുവിട്ടു.
ഡോക്ടർക്ക് വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തി.
ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർ മരുന്ന് നൽകി പറഞ്ഞയക്കുകയായിരുന്നു.
വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിനും പട്ടികവർഗ്ഗ വികസന വകുപ്പിനും വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തൽ.
6 മാസം പ്രായമായ ആൺകുഞ്ഞാണ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിറ്റേദിവസമാണ് കുട്ടി മരണപ്പെട്ടത്.



Leave a Reply