May 2, 2024

രാഹുൽ ഗാന്ധി ഏപ്രില്‍ പതിനൊന്നിന് വയനാട്ടിലെത്തും

0
Img 20230401 155741.jpg
കല്‍പ്പറ്റ: മുൻ എംപി രാഹുൽ ഗാന്ധി ഏപ്രില്‍ പതിനൊന്നിന് വയനാട്ടിലെത്തും. ലോക്‌സഭാ എം.പി. സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട അദ്ദേഹം കോടതി നടപടികള്‍ക്കും പാര്‍ലമെന്റ് സെക്രട്ടറിയേറ്റിലെ നടപടികള്‍ക്കും ശേഷം ആദ്യമായാണ് വയനാട്ടിലെത്തുന്നത്. ജില്ലയിൽ എത്തുന്ന രാഹുലിന് വൻ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം അറിയിച്ചു ബി.ജെ.പി. സര്‍ക്കാരിനെതിരെയുള്ള വലിയ പ്രതിഷേധമാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്.വയനാട് തന്റെ കുടുംബമാണന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വൈകാരികമായി ഏറ്റെടുത്ത് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം വൻ വിജയമാക്കാനുള്ള തിരക്കിലാണ് യുഡിഎഫ് വയനാട് നേതൃത്വം 
2019ൽ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിന്റെ ലോക്സഭാംഗത്വം ലോക്സഭ സെക്രട്ടേറിയറ്റ് റദ്ദാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *