April 25, 2024

ബിനീഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: പി.കെ.ജയലക്ഷ്മി

0
20230401 180600.jpg
മാനന്തവാടി: വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ചികിൽസ ലഭിക്കാതെ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കളായ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മുൻ പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. കുട്ടിയുടെ പരിചരണത്തിലും ചികിത്സയിലും വീഴ്ച വരുത്തിയവരെ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണം. നഷ്ടപരിഹാരം കൂടാതെ പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബത്തിന് അടിയന്തര ധനസഹായവും അനുവദിക്കണം.
അട്ടപ്പാടിയിലെ ശിശുമരണത്തിൻ്റെ പശ്ചാതലത്തിൽ പട്ടികവർഗ്ഗ സമൂഹത്തിലെ ഗർഭിണികളുടെയും കുട്ടികളുടെയും പോഷകാഹാര കുറവ് പരിഹരിക്കാൻ ജനനി ജന്മ രക്ഷ എന്ന പേരിൽ യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് ഒരു പദ്ധതി ആരംഭിച്ചിരുന്നു. പിന്നീട് എൽ.ഡി.എഫ്. ഈ പദ്ധതി അട്ടിമറിച്ചു. പുതിയ കാലഘട്ടത്തിൻ്റെ ആവശ്യം കൂടി പരിഗണിച്ച് ഇത്തരം പദ്ധതികൾ പരിഷ്കരിച്ച് നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *