May 2, 2024

മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ മള്‍ട്ടി പര്‍പ്പസ് കെട്ടിടം, വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്യും

0
Ei2vszk704.jpg
മാനന്തവാടി :മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഞായര്‍) ജില്ലയിലെത്തും. വന സൗഹൃദ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനവും വയനാട് മെഡിക്കല്‍ കോളേജിന്റെ പുതിയ മള്‍ട്ടി പര്‍പ്പസ് ബ്ലോക്കും കാത്ത്ലാബും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
രാവിലെ 10 ന് മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനസൗഹൃദ സദസില്‍ മാനന്തവാടി മണ്ഡലത്തിലെ വനാതിര്‍ത്തി പങ്കിടുന്ന തദ്ദേസ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘടനാ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി സംവദിക്കും. ഉച്ചയ്ക്ക് 12 ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തുന്ന മുഖ്യമന്ത്രി മള്‍ട്ടി പര്‍പ്പസ് കെട്ടിടവും കാത്ത് ലാബും ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *