April 19, 2024

വനിതാജീവനക്കാർക്ക് ഭീഷണി: സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു

0
Img 20230402 100318.jpg
പുല്‍പ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാജീവനക്കാരെ ഭീഷണിപ്പെടുത്തിയവർക്കെതിരേ നടപടിയാവശ്യപ്പെട്ട് ആശുപത്രിക്കുമുമ്പിൽ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയവരാണ് വനിതാജീവനക്കാരോട് മോശമായി പെരുമാറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാജീവനക്കാരെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ജീവനക്കാർ പറഞ്ഞു. വെള്ളിയാഴ്ച പത്തരയോടെയാണ് പ്രതിഷേധക്കൂട്ടായ്മ നടത്തിയത്.
ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. പ്രതിഷേധക്കൂട്ടായ്മ മെഡിക്കൽ ഓഫീസർ ഡോ.എ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *