May 16, 2026

പി.എം 2 വിനെ തുറന്നു വിടുന്നതിൽ പ്രതിഷേധിച്ച് കിഫ

0
20230402_170411.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: പി.എം 2 വിനെ തുറന്നു വിടുന്നതിൽ പ്രതിഷേധിച്ച് കിഫ പ്രകടനം നടത്തി.പി.എം 2 വിനെ തുറന്നു വിടുന്ന കാര്യം തീരുമാനിക്കാന്‍ ഉണ്ടാക്കിയ അഞ്ച് അംഗ കമ്മറ്റിയില്‍,ജന പ്രതിനിധികളെയും , ജന ജാഗ്രത സമിതി അംഗങ്ങളെയും, കര്‍ഷക സംഘടനാ പ്രതിനിധികളെയും ഉള്‍പെടുത്താതേ, വനം വകുപ്പും,അവരെ പിന്തുണക്കുന്ന പ്രകൃതി സംഘടനകളെയും മാത്രം ഉള്‍പ്പെടുത്തി വനം വകുപ്പിന്റെ ഏകപക്ഷീയ തീരുമാനം മാത്രം നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് കിഫ ആരോപിച്ചു.
വന്യ ജീവി സംഘര്‍ഷം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ജന ജാഗ്രത സമിതി വേണമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ പോലും പാലിക്കാതെ ഉണ്ടാക്കിയ ഈ കമ്മറ്റി, തികഞ്ഞ കര്‍ഷക വിരുദ്ധവും ജന വിരുദ്ധവും ആണെന്ന് കിഫ കുറ്റപ്പെടുത്തി.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആയ ഷിജു മത്തായി, കരുണാകരന്‍, ബിനു പാമ്പ്ര, ഗിഫ്റ്റന്‍ പ്രിന്‍സ് ജോര്‍ജ്, ഗോപി വള്ളുവാടി തുടങ്ങിയവര്‍ സംസാരിച്ചു. കിഫാ ജില്ലാ പി ആര്‍ ഒ വിനോദ്, സുല്‍ത്താന്‍ ബത്തേരി മണ്ഡലം കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ചക്കാലക്കല്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം കൊടുത്തു. 
ബത്തേരി കോട്ടകുന്നില്‍ നിന്ന് ആരംഭിച്ചു അസംപ്ഷന്‍ ജംഗ്ഷനില്‍ മാര്‍ച്ച് അവസാനിച്ചു. കാട്ടാനയെ തുറന്നു വിട്ടാല്‍ അതിന്റ അനന്തരഫലം രൂഷമാകുമെന്നും, ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും കിഫ ജില്ലാ കമ്മിറ്റി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *