May 19, 2024

പ്രളയത്തിൽ തകർന്ന റോഡ് നന്നാക്കിയില്ല; ‌തോട് കടക്കാൻ നൂൽപാലം തന്നെ

0
20230404 110102.jpg
പനമരം :  പെരേറ്റകുന്നുകാരുടെ നൂൽപാലത്തിലൂടെയുള്ള യാത്രയ്ക്ക് അറുതിയില്ല. സർവോദയം റോഡിൽ നടുവിൽവീട് തൂങ്ങാടി തോടിനു കുറുകെയുള്ള റോഡാണ് 4 വർഷം മുൻപുള്ള പ്രളയത്തിൽ തകർന്നത്. വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ പിരിവെടുത്ത് തോട്ടിൽ പൈപ്പുകളും മറ്റും സ്ഥാപിച്ചാണ് റോഡ് നിർമിച്ചത്. നാട്ടുകാർ താൽക്കാലികമായി കമുകുകൾ ഉപയോഗിച്ച് പാലം നിർമിച്ചെങ്കിലും അതും ചിതലരിച്ചു നശിച്ച അവസ്ഥയിലാണ്.
റോഡ് തകർന്നത് രോഗികളെയും പ്രായമായവരെയുമാണ് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്. റോഡ് നന്നാക്കുമെന്ന് പഞ്ചായത്തധികൃതർ ഉറപ്പു നൽകിയിട്ടും വർഷങ്ങൾ കഴിഞ്ഞും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്ത മഴയ്ക്ക് മുൻപെങ്കിലും റോഡ് നന്നാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *