കരുതലും കൈത്താങ്ങും: പരാതിസ്വീകരണ കൗണ്ടർ തുടങ്ങി
വൈത്തിരി :സംസ്ഥാനസർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായുള്ള പരാതിപരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ വൈത്തിരി താലൂക്ക്തല പരാതിസ്വീകരണ കൗണ്ടർ തുടങ്ങി.
വൈത്തിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) കെ. അജീഷ് ചടങ്ങിൽ മുഖ്യാതിഥിയായി. തഹസിൽദാർ എം.എസ്. ശിവദാസൻ, ഭൂരേഖ തഹസിൽദാർ ടോമിച്ചൻ ആന്റണി, തഹസിൽദാർ സന്ദീപ് കുമാർ, താലൂക്ക് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.താലൂക്ക് ഓഫീസിലും അക്ഷയകേന്ദ്രങ്ങളിലും അപേക്ഷ നൽകാം. karuthal.kerala.gov.in എന്ന വെബ്സൈറ്റിൽ നേരിട്ടും പരാതി സമർപ്പിക്കാം. വൈത്തിരി താലൂക്ക്തല അദാലത്ത് മേയ് 27-ന് നടക്കും.






Leave a Reply