May 6, 2024

ചുരത്തിൽ വാഹനപാകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു യുവാവ് മരണപ്പെട്ടു

0
20230404 161217.jpg
ലക്കിടി:വയനാട് ചുരത്തിൽ വാഹനപാകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു യുവാവ് മരണപ്പെട്ടു. ബത്തേരി ചുള്ളിയോട് സ്വദേശി റാഷിദ്‌ (25) ആണ് മരിച്ചത്.ഇന്നലെ ചുരം ഒൻപതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ഇടിയുടെ ആഘാതത്തിൽ ബൈക്കും യാത്രക്കാർ ഉൾപ്പെടെ കൊക്കയിലേക്ക് വീണാണ് ഗുരുതരമായി പരിക്കേറ്റത്.
അപകടത്തിൽ പെട്ടവരെ നാട്ടുകാരും പോലീസും ചേർന്ന് മുകളിൽ എത്തിച്ച്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹയാത്രികന്‍ ചികിത്സയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *