May 6, 2024

ഇഫ്താർ മീറ്റ് സംഘടിപ്പിച്ച് വയനാട് പീസ് വില്ലേജ്

0
Img 20230404 161448.jpg
പിണങ്ങോട്: വയനാട് പീസ് വില്ലേജ് സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ശ്രദ്ധേയമായി.മുന്നൂറോളം പേർ പങ്കെടുത്ത ഇഫ്താർ മീറ്റിൽ സമൂഹത്തിലെ വിവിധ മേഖലയിൽനിന്നുള്ളവർ ഒത്തുചേർന്നു.പിണങ്ങോട് പീസ് വില്ലേജ് വെച്ച് നടന്ന ഇഫ്താർ മീറ്റിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി.
പീസ് വില്ലേജ് ഫൌണ്ടേഷൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബാലിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ടി.പി യൂനുസ് ഇഫ്താർ സന്ദേശം നൽകി. വെങ്ങപ്പള്ളി കൃഷി ഓഫീസർ ടി.പി പൌലോസ്, പീസ് വില്ലേജ് സെക്രട്ടറി കെ മുസ്തഫ മാസ്റ്റർ, മാനേജർ ഹാരിസ് അരിക്കുളം,ഡോ. ഷാനവാസ്‌ പള്ളിയാൽ,
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അൻവർ കെ. പി, ജാസർ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.
പീസ് വില്ലേജ് നിർമ്മിച്ച തീം സോംഗ് ആൽബം ചടങ്ങിൽ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു.
വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികൾ, ആതുരസേവന രംഗത്തെ പ്രമുഖർ, പീസ് വില്ലേജ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ, പിണങ്ങോട് ബെറ്റ് അംഗങ്ങൾ, കുനിയിൽ കനിവ് പ്രതിനിധികൾ, വള്ളുവമ്പ്രം ഡ്രസ് ബാങ്ക് വളണ്ടിയേഴ്സ്, പീസ് വില്ലേജ് സ്റ്റാഫ് കുടുംബാംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
പീസ് വില്ലേജ് സ്പെഷ്യൽ പതിപ്പായ പീസ് ന്യൂസും ചടങ്ങിൽ പുറത്തിറക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *