May 8, 2024

മാനന്തവാടിയില്‍ പട്ടാപ്പകല്‍ സ്വര്‍ണ്ണമാല മോഷണവും മോഷണ ശ്രമവും

0
Img 20230405 171451.jpg
മാനന്തവാടി : മാനന്തവാടിയില്‍ പട്ടാപ്പകല്‍  സ്വര്‍ണ്ണമാല മോഷണവും മോഷണ ശ്രമവും.മൈസൂർ റോഡിൽ
ബൈക്ക് യാത്രികന്‍ കാല്‍നടയാത്രികയുടെ മാല കവര്‍ന്നു. താഴയങ്ങാടിയിൽ മാലപ്പൊട്ടിക്കാൻ ശ്രമം. രണ്ടും ഒരാൾ തന്നെയെന്ന് നിഗമനം.പോലീസ് അന്വോഷണം ഊർജിതമാക്കി.പോലീസിന്റെ സഹകരണത്തെ അഭിനന്ദിച്ച് മാല നഷ്ടപ്പെട്ട സ്ത്രീയുടെ ഭർത്താവ്.
കാല്‍നടയാത്രക്കാരിയായ മാനന്തവാടി ആറാട്ടുത്തറ സ്വദേശിയും നോർത്ത് വയനാട് ഡിവിഷൻ ഓഫീസിലെ സീനിയർ ക്ലാർക്കുമായ റോസ് ലിറ്റിന്റെ കഴുത്തിൽ നിന്നുമാണ് ബൈക്ക് യാത്രികൻ
കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്ന് കളഞ്ഞത്.ബൈക്ക് യാത്രികനെ മാനന്തവാടി  പോലീസ് തിരയുന്നു. മാനന്തവാടി മൈസൂര്‍ റോഡില്‍ ബ്യൂട്ടി മാര്‍ക്ക് ജ്വല്ലറിക്ക് മുന്‍വശം വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം നടന്നത്.  ചെറ്റപാലം ഭാഗത്തേക്കാണ് ഇയാൾ പോയത്.യുവതി പോലീസിൽ പരാതി നൽകുകയും കഴുത്തിന് ചെറിയ തോതിൽ പരിക്കേറ്റതിനെ തുടർന്ന് യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ചെയ്തു
ചെക്ക് ഷര്‍ട്ടും, കറുത്ത പാന്റും ധരിച്ച യുവാവാണ് സി സി ടി വി ദൃശ്യത്തില്‍ കുടുങ്ങിയിരിക്കുന്നത്. പോലീസിന്റെ സഹകരണത്തെ അഭിനന്ദിച്ച് യുവതിയുടെ ഭർത്താവ് സന്തോഷും. സമാനമായ മോഷണശ്രമം ഇന്ന് ഉച്ചക്ക് 11.30 ന് മാനന്തവാടി താഴയങ്ങാടിയിലും നടന്നു. ഇവിടെ മോഷണശ്രമം മാത്രമാണ് ഉണ്ടായത്. രണ്ടും ഒരാൾ തന്നെയാണെന്നാണ് നിഗമനം.ഇദ്ദേഹത്തെ കുറിച്ച് സൂചനകള്‍ ലഭിക്കുന്നവര്‍ മാനന്തവാടി പോലീസുമായി ബന്ധപ്പെടുക 04935 240 232
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *