August 27, 2026

കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി

0
ei71GQR8657.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പള്ളി: ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. 12 വയസ് മതിക്കുന്ന കരടിയാണ് ചത്തത്. ഇന്നു വൈകുന്നേരമാണ് ജഡം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സൗത്ത് വയനാട് വനം ഡിവിഷിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് ചീയമ്പം. ദിവസങ്ങളായി പ്രദേശത്ത് കരടിശല്യം ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ വനപാലകര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജഡം ഇന്നു പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കുമെന്നു സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്‌ന കരീം അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *