May 8, 2024

നികുതി വർദ്ധനവ് : കോൺഗ്രസ് ധർണ്ണ നടത്തി

0
Img 20230405 201831.jpg
മീനങ്ങാടി : വീട് വെക്കാൻ മാത്രം അല്ല പെർമിറ്റ്‌ എടുക്കാനും വായ്പ എടുക്കേണ്ട തരത്തിൽ ആണ് നികുതി വർധിപ്പിച്ചിരിക്കുന്നതെന്ന് കെ. പി. സി. സി മെമ്പർ.കെ.ഇ വിനയൻ. നികുതി വർധനക്കെതിരെ മീനങ്ങാടി മണ്ഡലം കമ്മിറ്റി നടത്തിയ പുറക്കാടി വില്ലേജ് ഓഫിസ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1000 സ്ക്വയർ ഫീറ്റ് വീടിന് 352 രൂപ മാത്രം അടക്കേണ്ടിയിരുന്നത് പുതുക്കിയ നിരക്ക് അനുസരിച്ച് 5600 രൂപയും 2000 സ്ക്വയർ ഫീറ്റിന് 1320എന്നിടത്ത് 19500 രൂപയും പുതിയ നികുതി പരിഷ്കരണത്തിന് ശേഷം അടക്കേണ്ടതായി വരും നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാറും ഒരുപോലെ മത്സരിക്കുകയാണ്. ഡീസലിന്റെയും പെട്രോളിന്റെയും പാചക വാതകങ്ങളുടെയും നികുതി വർധിപ്പിച്ചതിനാൽ പ്രയാസം അനുഭവിക്കുന്ന ജനങ്ങളുടെ മേലെ സംസ്ഥാന സർക്കാരിന്റെ അധികഭാരമാണ് പുതിയതായി ഇന്ധനങ്ങൾക്ക് ചുമത്തിയ രണ്ട് രൂപ സെസ്.
 വൈദ്യുതി ചാർജ്, വെള്ളക്കരം, ഭൂമിയുടെ ന്യായവില, ഭൂമിയുടെ രജിസ്ട്രേഷൻ ഫീസ് തുടങ്ങി നികുതി വർദ്ധിപ്പിക്കാത്ത ഒന്നും തന്നെ ബാക്കിയില്ല എന്നും അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ വി എം വിശ്വനാഥൻ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസനകാര്യചെയർമാൻ ബേബി വർഗീസ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷാരാജേന്ദ്രൻ,യൂത്ത് കോൺഗ്രസ്‌ ജില്ല ജന:സെക്രട്ടറി അനീഷ് റാട്ടക്കുണ്ട്, മണ്ഡലം വൈസ് പ്രസിഡണ്ടു മാരായ മനോജ് ചന്ദനക്കാവ്, ടി പി ഷിജു, ബേബി കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി കെ തോമസ്,ജയപ്രകാശ് ടി,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ലിന്റോ കുരിയക്കോസ്,ജസ്റ്റിൻജോഷുവ , സുനിൽകെ എസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *