August 27, 2026

വിദ്യാലയങ്ങളിൽ വിശ്രമ മുറി നിർമ്മിക്കുന്ന പദ്ധതിയിലെ അഴിമതി :ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കുക : ഡി.വൈ.എഫ്.ഐ

0
IMG_20230406_194951.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്ക് വിശ്രമ മുറി നിർമിക്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ വൻ അഴിമതി പുറത്ത് വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തൽസ്ഥാനം രാജിവയ്ക്കണമെന്ന് ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേകം താൽപര്യം എടുത്താണ് പ്രവൃത്തി പകുതിപോലും പൂർത്തിയാകാതെ കരാർ കമ്പനിക്ക്‌ മുഴുവൻ തുകയും കൈമാറിയത്. 19 വിദ്യാലയങ്ങളിൽ വിശ്രമ മുറി നിർമിക്കുന്നതിന്‌ 2022–-23 സാമ്പത്തിക വർഷത്തിലാണ്‌ 95 ലക്ഷം രൂപ വകയിരുത്തിയത്‌. പ്രവൃത്തിക്കാവശ്യമായ സാധനങ്ങൾപോലും ഇറക്കാതെയാണ് ജില്ലാ പഞ്ചായത്ത്‌ മുഴുവൻ തുകയും കരാർ കമ്പനിക്ക് കൈമാറിയത്. 19 ബില്ലുകളിലായി ആറ്‌ ഘട്ടങ്ങളായാണ്‌ തുക കൈമാറിയത്‌. ജില്ലാ പഞ്ചായത്തിൽ നിന്ന്‌ മാർച്ച്‌ 10 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് തുക കൈമാറിയത്. വലിയ കൊട്ടിഘോഷിക്കപ്പെട്ട് നടപ്പാക്കിയ പദ്ധതി ആണ് അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നത്. വിവിധ പർച്ചേഴ്സിംഗിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടന്ന അഴിമതിയുടെ ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് പുതിയ തട്ടിപ്പിന്റെ തെളിവുകൾ പുറത്തു വന്നിരിക്കുന്നത് എന്നത് ഗൗരവമേറിയതാണ്. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തൽസ്ഥാനം രാജി വെക്കാൻ തയ്യാറാകണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും ഡി.വൈ.എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *