August 26, 2026

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

0
eiXZAQD32044.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) 2023-24 റഗുലർ ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 28 ന് വൈകീട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. പ്രവേശന പരീക്ഷ ഏപ്രിൽ 30 ന് രാവിലെ 11 മുതൽ ഉച്ചക്ക് 1 വരെ സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ചിൽ നടക്കും. ജൂൺ 1 ന് ക്ലാസുകൾ ആരംഭിക്കും. 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ എസ്.സി, എസ്.ടി വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പ്രവേശന ത്തിനുള്ള യോഗ്യത, പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകൾ എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ www.kscsa.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫോൺ: 0494 2665489, 8848346005, 9846715386, 9645988778.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *