November 12, 2026

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും :കാലാവസ്ഥ കേന്ദ്രം

0
ei4JVNS3794.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പട്ടയിടങ്ങളില്‍ അതിശക്തമായ മഴ തുടരും. മഴയ്ക്കൊപ്പം ഇടിമിന്നലിനും നാല്‍പ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ മധ്യ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം.കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *