May 6, 2024

മാനന്തവാടി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു

0
Eilvvzr1444.jpg
മാനന്തവാടി :
മാനന്തവാടിയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ ഹോട്ടൽ ഗ്രാന്റ്, കോക്ടെയിൽ റസ്റ്റോറന്റ് എന്നിവിടങ്ങിൽ നിന്നും പഴകിയ ബീഫ്, കോഴി കറിയും പൊരിച്ചതും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടങ്ങുമെന്നും നഗരസഭ ആരോഗ്യ വിഭാഗം പറഞ്ഞു.സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത്ത്കുമാർ, ഹെൽത്ത് ഇൻസ്പക്ടർ കെ.എം പ്രസാദ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *