May 6, 2024

എ .കെ .സി .സി പുൽപ്പള്ളി മേഖല നേതൃയോഗവും വിളമ്പര ജാഥയും നടത്തി

0
20230413 140532.jpg
പുൽപ്പള്ളി :  കത്തോലിക്കാ കോൺഗ്രസിൻ്റെ നൂറ്റി അഞ്ചാമത് ജന്മദിന വാർഷിക ആഘോഷവും കർഷക ജ്വാലയും ആത്മായ സംഗമവും ഏപ്രിൽ 23 മാനന്തവാടി രൂപതയിൽ വച്ച് നടക്കുന്നതിൻ്റെ മുന്നോടിയായി പുൽപ്പള്ളി മേഖല കത്തോലിക്കാ കോൺഗ്രസ് നേതൃയോഗവും പുൽപ്പള്ളി ടൗണിൽ വിളമ്പര ജാഥയും നടത്തി . ജന്മദിന ആഘോഷ പരിപാടികൾ വിജയിപ്പിക്കുവാൻ എല്ലാ ഇടവകകളിൽ നിന്നും അൻപതിൽ കുറയാതെ ആളുകളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലും സന്ദർശനം നടത്തും. എല്ലാ വൈദികരുടെയും ആത്മായരുടെയും കൂട്ടായ്മയിൽ വാർഷിക ആഘോഷ പരിപാടികൾ വൻ വിജയപ്രദമാക്കും.
മേഖലാ ഡയറക്ടർ ഫാ: ജയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഫൊറോനാ കമ്മറ്റി പ്രസിഡൻ്റ് തോമസ് പാഴൂക്കാലായിൽ അധ്യക്ഷത വഹിച്ചു.രൂപതാ പ്രസിഡൻ്റ് ഡോ : സാജു കൊല്ലപ്പള്ളി,രൂപതാ സെക്രട്ടറി : സെബാസ്റ്റാൻ പുരയ്ക്കൽ,മേഖലാ സെക്രട്ടറി .ജോർജ് കൊല്ലിയിൽ,ഫാ : മാത്യു പെരുമാട്ടിക്കുന്നേൽ , സിസ്റ്റർ ജോസ് ലിൻ .ബീനാ കരു മാംകുന്നേൽ .ഷിനു കച്ചിറയിൽ .പി .എം ജോർജ് .ഷിനോജ് കാക്കോ നാൽ .സുനിൽ പാലമറ്റം .ഷിജു പെരുംമ്പള്ളിയിൽ.ബിബിൻ മാത്യു .സജി പെരുമ്പിൽ .കെ .സി തങ്കച്ചൻ .സനിൽ ഇരുളം .ഷാജി ഇരുളം . ബിനു കൊല്ലം പറമ്പിൽ സജി നമ്പുടാകം .ബിജു അരീക്കാട്ട് .ബിജു ഞായപ്പള്ളിൽ .സജി ചിറ്റേഴത്ത്. ജി സ കദളിക്കാട്ടിൽ .ജോയ് സി വട്ടക്കുന്നേൽ .വൽസ നരിവേലിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *