ഹരിതരശ്മി പദ്ധതി:കണിവെള്ളരി വിളവെടുത്തു
പടിഞ്ഞാറത്തറ :സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും പട്ടികവര്‍ഗ വികസനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഹരിതരശ്മി പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ മൊട്ടമ്മല്‍ കര്‍ഷക സംഘത്തിലെ അംഗങ്ങള്‍ കൃഷിചെയ്ത കണിവെള്ളരി വിളവെടുത്തു. കര്‍ഷകരില്‍ നിന്നും കല്‍പ്പറ്റ ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കണിവെള്ളരി ഏറ്റുവാങ്ങി. രണ്ടരഏക്കര്‍ ഭൂമിയിലാണ് കര്‍ഷക സംഘം കൃഷിയിറക്കിയത്. വിളവെടുത്ത 5.6 ക്വിന്റല്‍ കണിവെള്ളരി ഹരിതരശ്മിയിലൂടെ വിപണിയിലെത്തിക്കും. ഹരിതരശ്മി പ്രോജക്റ്റ് ഓഫീസര്‍മാരായ അനു അല്‍ഫോന്‍സ, ഹരികൃഷ്ണന്‍, കര്‍ഷക സംഘത്തിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.






Leave a Reply