നിസാരമുറിവ് പറ്റിയ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ഡോക്ടര്‍ കുറ്റക്കാരനെന്ന് റിപ്പോര്‍ട്ട്
മാനന്തവാടി:കൈവിരലിന് നിസാരമുറവ് പറ്റിയ കുട്ടിയെ മെഡിക്കല്‍ കോളേജില്‍നിന്നും റഫര്‍ ചെയ്ത സംഭവത്തില്‍ ഡോക്ടരുടെ ഭാഗത്ത് പിഴവെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ഈ മാസം എട്ടിനാണ് പീച്ചങ്കോട് കേളോത്ത് മുഹമ്മദലിയുടെ നാല് വയസ്സ് പ്രായമുള്ള കുട്ടി മിനിഹാലിന്റെ കൈവിരലിന് മുറിവ് പറ്റിയത്. മുറിവുമായി പിതാവ് മുഹമ്മദലി ആദ്യം ചികിത്സ തേടിയത് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു.ഇവിടെ നിന്നും മകനെ വയനാട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.വൈകിട്ട് അഞ്ചരയോടെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു.ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച ശേഷം ആറരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ റഫര്‍ ചെയ്തു.എത്രയും വേഗത്തിലെത്തിക്കണമെന്നാവശ്യപ്പെട്ടതിനാല്‍ ആംബുലന്‍സ് വാടകക്കെടുത്താണ് കുട്ടിയെ കൊണ്ടു പോയത്.ഒമ്പത് മണിയോടെ മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയെ എക്‌സറേ എടുത്ത് പരിശോധിച്ച് തുന്നലിട്ട ശേഷം തിരിച്ചയക്കുകയും ചെയ്തു.ഒരു ക്ലിനിക്കില്‍ നിന്നും ചെയ്യാവുന്ന കാര്യത്തിനാണോ നിങ്ങള്‍ ഇവിടെ വന്നതെന്ന് ഡോക്ടര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷത്തിന് പുറമെ സാമ്പത്തിനഷ്ടവും സമയനഷ്ടവും അനുഭവിച്ച മുഹമ്മദലി ഇത് സംബന്ധിച്ച് വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയായിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് ഡോക്ടറുടെ വീഴ്ച ചൂണ്ടിക്കാണിച്ചിരിക്കുന്നത്.അന്നേ ദിവസം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ റന്ന പി കെ കുട്ടിയെ പരിശോധിച്ച് പരിശോധനാവിവരങ്ങള്‍ കോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റ് ഡോക്ടര്‍ റോഡ്‌നി ലോറന്‍സിനെ ചിത്രസഹിതം അറിയിച്ചു.എന്നാല്‍ സീനിയര്‍ ഡോക്ടര്‍ നേരില്‍ വന്ന് കുട്ടിയെ പരിശോധിക്കാതെ പ്ലാസ്റ്റിക് സര്‍ജറിസൗകര്യമുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനാവശ്യപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണറിപ്പോര്‍ട്ടിലുള്ളത്.ഇതിനുത്തരവാദിയായ ഡോക്ടര്‍ റോഡ്‌നിലോറന്‍സിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.നിസാരകാരണങ്ങള്‍ക്ക് പോലും റഫര്‍ ചെയ്യുന്ന നടപടി അവസാനിപ്പിക്കാനാവശ്യമായ ശിക്ഷാനടപടികള്‍ ഡോക്ടര്‍ക്കെതിരെ വേണമെന്നാണ് മുഹമ്മദലിയുടെ ആവശ്യം.






Leave a Reply