May 1, 2024

യുവം 2023 : പോസ്റ്ററുകളില്‍ കരി ഓയില്‍ അടിച്ച് നശിപ്പിച്ചതായി പരാതി

0
Img 20230422 Wa0013.jpg

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ടൗണില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയുടെ പോസ്റ്ററുകളില്‍ കരി ഓയില്‍ അടിച്ച് നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി രംഗത്ത് വന്നു. കുറ്റക്കാര്‍ക്ക് എതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളുമായി യുവമോര്‍ച്ച മുന്നിട്ടിറങ്ങുമെന്നും വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് സുരേഷ് പി.സി, ജനറല്‍ സെക്രട്ടറിമാരയ ശരത് കുമാര്‍.കെ, അഖില്‍ കൃഷണന്‍, ജില്ല സെക്രട്ടറി സുനില്‍ എം.എ യുവമോര്‍ച്ച കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് മനോജ് എം വി എന്നിവര്‍ പ്രസ്താവിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *