സേവാ കേന്ദ്രവും ഓഫീസും ഉദ്ഘടാനം ചെയ്തു
തോണിച്ചാല്‍: സേവാഭാരതി എടവക പഞ്ചായത്ത് സമിതിയുടെ സേവാ കേന്ദ്രവും ഓഫീസും ഹില്‍ബ്ലൂംസ് സ്‌കൂള്‍ എം.ഡി ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ. ബാബു അധ്യക്ഷത വഹിച്ചു. മുപ്പത് തവണയിലേറെ രക്തദാനം നടത്തിയ അമല്‍ വിഷ്ണുവിനെ ചടങ്ങില്‍ ആദരിച്ചു. എമ്മാവൂസ് വില്ല സുപ്പീരിയര്‍ റവ.ബ്രദര്‍ ഫ്രാങ്കോ കണ്ണമ്പുഴ മുഖ്യ പ്രഭാഷണം നടത്തി. പി. സുന്ദരന്‍, സുരേന്ദ്രന്‍, കെ.കെ. അണ്ണന്‍, ഇ.കെ. ഗോപി, പി.ആര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






Leave a Reply